ന്യൂഡൽഹി: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി തുടങ്ങിയ സംഘടനയായ ശബരിമല കര്‍മ്മ സമിതി ദേശീയ തലത്തിലേക്ക് കൂടി വ്യാപിക്കുന്നു. ദേശീയ തലത്തില്‍ അയ്യപ്പഭക്തന്മാര്‍ ഒന്നിക്കാന്‍ ഇത് വഴിയൊരുക്കും. വിവിധ സംസ്ഥാനങ്ങളിലെ അയ്യപ്പ ഭക്തന്മാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഇതുമൂലം സാധിക്കും. നിരവധി പ്രമുഖര്‍ സംഘടനയുടെ ഭാഗമായി മാറുകയും ചെയ്യും.
രക്ഷാധികാരികളില്‍ ഒരാള്‍ മാതാ അമൃതാനന്ദമയിയായിരിക്കും. കൂടാതെ ഉപാധ്യക്ഷന്മാരില്‍ ഒരാള്‍ മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാറും മറ്റൊരാൾ ഡോ.കെ.എസ്.രാധാകൃഷ്ണനും ആയിരിക്കും. ശബരിമല കര്‍മ്മ സമിതി ദക്ഷിണേന്ത്യയില്‍ ഒരു ശക്തമായ സ്വാധീനമായി ഇപ്പോൾ തന്നെ മാറിക്കഴിഞ്ഞു. സന്നിധാനത്തേക്കെത്തുന്ന ഭൂരിഭാഗം വിശ്വാസികളും ആന്ധ്ര, കര്‍ണ്ണാടക, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.
ഇവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് ശബരിമല കര്‍മ്മ സമിതി ശ്രമിക്കുന്നത്. മിനിയാന്ന്. മിനിയാന്ന് ബംഗളൂരുവില് നടന്ന ഹൈന്ദവ സംഘടനാ നേതാക്കളുടെയും ആചാര്യന്മാരുടെയും യോഗത്തില് ശബരിമല കര്മ്മസമിതി ദേശീയസമിതിക്ക് രൂപം നല്കി. സ്വാമി ചിദാനന്ദപുരിയും മറ്റും ചടങ്ങിൽ പങ്കെടുത്തു. കര്ണാടക ഹൈക്കോടതി റിട്ട. ജഡ്ജി എന്. കുമാറാണ് ദേശീയ അദ്ധ്യക്ഷന്. കൊളത്തൂര് അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി വിഷയാവതരണം നടത്തി.
ദേശീയ ഭാരവാഹികള്: മാതാ അമൃതാനന്ദമയി ദേവി, കാഞ്ചി ശങ്കരാചാര്യര് വിജയേന്ദ്ര സരസ്വതി സ്വാമികള്, കൊളത്തൂര് അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, പന്തളം കൊട്ടാരം രാജപ്രതിനിധി പി. ശശികുമാര് വര്മ്മ, ചിന്മയാമിഷനിലെ സ്വാമി മിത്രാനന്ദജി (രക്ഷാധികാരിമാര്), റിട്ട. ജസ്റ്റിസ് എന്. കുമാര് (അദ്ധ്യക്ഷന്), കേരള മുന് ഡിജിപി ഡോ. ടി.പി. സെന്കുമാര് ഐപിഎസ്, മുന് പിഎസ്‌സി ചെയര്മാനും സംസ്‌കൃത സര്വകലാശാല മുന് വൈസ് ചാന്സലറുമായ ഡോ. കെ.എസ്. രാധാകൃഷ്ണന്, മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് എം. ജയചന്ദ്രന്, കോയമ്പത്തൂര് ആര്യവൈദ്യശാല എംഡിയും അവിനാശലിംഗം യൂണിവേഴ്‌സിറ്റി ചാന്സലറുമായ ഡോ. കൃഷ്ണകുമാര് വാരിയര്, അയ്യപ്പ സേവാസമാജം ദേശീയ അദ്ധ്യക്ഷന് ടി.ബി. ശേഖര്ജി (ഉപാദ്ധ്യക്ഷന്മാര്).
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ എസ്‌ജെആര് കുമാര് (ജനറല് സെക്രട്ടറി). കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്. കെ നീലകണ്ഠന് മാസ്റ്റര്, കേരള വനിതാ കമ്മീഷന് മുന് അംഗം പ്രൊഫ. ഡോ. ജെ. പ്രമീളാദേവി, അയ്യപ്പ സേവാസമാജം ജോയിന്റ് സെക്രട്ടറി ദുരൈശങ്കര് (സെക്രട്ടറിമാര്). എ.ആര്. മോഹനന് (ഓര്ഗനൈസിംഗ് സെക്രട്ടറി). ഡോ. തങ്കമണി. ന്യൂറോ സര്ജന് ഡോ. മാര്ത്താണ്ഡപിളള, അയ്യപ്പസേവാ സമാജം ജനറല് സെക്രട്ടറി എന്. രാജന്, സംവിധായകന് പ്രിയദര്ശന്, വിന് ടിവി ഉടമ ദേവനാഥന്, കുമരന് സേതുപതി രാജ, കമ്മഡോര് രവീന്ദ്രനാഥ്, ലാഹിരി വേലു ബാംഗ്ലൂര്, കന്നഡ മാഗസിന് എഡിറ്റര് സന്ധ്യ പൈ, കൃഷ്ണമൂര്ത്തി ഐപിഎസ് (കമ്മിറ്റി അംഗങ്ങള്) എന്നിവരെയും തെരഞ്ഞെടുത്തു.
.
Post Your Comments