
കോട്ട : പതിമൂന്നുകാരിയായ മകളെ ബലാത്സംഗത്തിനിരയാക്കിയ പിതാവ് സംഭവം പുറത്തറിഞ്ഞതോടെ ഒളിവില്‍ പോയി. രാജസ്ഥാനിലെ ഝലവാര്‍ സ്വദേശിയായ 42 വയസ്സുകാരനാണ് പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ പോയത്.
രണ്ടു ദിവസത്തിനിടെ രണ്ടു തവണ ഇയാള്‍ ബലാത്സംഗം ചെയ്തതായി കുട്ടി പൊലീസിന് മൊഴി നല്‍കി. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പീഡനം സഹിക്ക വയ്യാതെ കുട്ടി മുത്തശ്ശിയോട് എല്ലാം തുറന്നു പറഞ്ഞതാണ് സംഭവത്തില്‍ വഴിത്തിരിവായത്.
മുത്തശ്ശി ഉടനെ കുട്ടിയേയും കൂട്ടി പൊലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി നല്‍കുകയും ചെയ്തു. പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
Post Your Comments