ചെന്നൈ : തമിഴ്‌നാട്ടില്‍ എന്‍ജിനിയറിംഗ് പരീക്ഷകളില്‍ തോറ്റ വിഷയങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ എഴുതി ജയിച്ചില്ലെങ്കില്‍ കോഴ്‌സ് റദ്ദാകുമെന്ന് അണ്ണാ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഉത്തരവിട്ടു.
പ്ലസ്ടു കഴിഞ്ഞ് ബിഇ -ബിടെക് കോഴ്‌സുകള്‍ ചേരുന്നവരുടെ എട്ട് സെമസ്റ്റര്‍ പരീക്ഷകള്‍ നാലു വര്‍ഷം കൊണ്ടും പോളി ടെക്‌നിക് കഴിഞ്ഞ് ബിഇ-ബിടെക് കോഴേസ് ചേരുന്നവരുടെ ആറ് സെമസ്റ്റര്‍ പരീക്ഷകള്‍ മൂന്ന് വര്‍ഷം കൊണ്ടും കഴിയും.
പ്‌സടു പരീക്ഷ കഴിഞ്ഞ് കോഴ്‌സുകളില്‍ ചേരുന്നവര്‍ എതെങ്കിലും വിഷയങ്ങളില്‍ തോറ്റാല്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ എഴുതി ജയിക്കണം. പോളിടെക്‌നിക് കഴിഞ്ഞ് ചേരുന്നവര്‍ തോറ്റു കഴിഞ്ഞാല്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ജയിക്കണം, അല്ലാത്ത പക്ഷം കോഴ്‌സുകള്‍ റദ്ദാവും. 2015 ല്‍ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് ഇനി പരീക്ഷ എഴുതാന്‍ കഴിയില്ല. തോറ്റ വിഷയങ്ങളില്‍ പരീക്ഷകള്‍ നടത്തുന്നത് പരീക്ഷ ബോര്‍ഡിന് വന്‍ ഭാരമായിരിക്കുന്ന അവസ്ഥയിലാണ് ഈ പുതിയ തീരുമാനം.
Post Your Comments