സലാല : ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവത്കരണം പിടുമുറുക്കുന്നു. ഏറ്റവുമൊടുവിലായി ഒമാന്‍ ആരോഗ്യമേഖലയിലും ഇതിന്റെ ചലനങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. ആരോഗ്യമേഖലയിലെ പ്രധാനപ്പെട്ട മൂന്ന് തസ്തികകളിലാണ് ഒമാന്‍ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങുന്നത്.
ന്യൂട്രീഷനിസ്റ്റ്, സ്പീച്ച് തെറപിസ്റ്റ്, എക്‌സ് റേ ടെക്‌നീഷ്യന്‍ തസ്തികകളിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്നത്. ഈ നിയമനങ്ങള്‍ക്കായി സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു.
ഇതോടെ മലയാളികള്‍ ഉള്‍പ്പടെ ഉള്ള വിദേശികള്‍ ആശങ്കയിലാണ്. . നഴ്‌സിങ് മേഖലയിലും മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് ഇതിനോടകം ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ധാരാളം സ്വദേശികള്‍ ഇപ്പോള്‍ തന്നെ ഒമാനിലെ വിവിധ വിദേശ സര്‍വകലാശാലകളില്‍ നിന്നും നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി ജോലിക്കായി കാത്തിരിക്കികയാണ്.
Post Your Comments