KeralaLatest News

വനിതാ മതില്‍: അംഗപരിമിതരുടെ പെന്‍ഷനില്‍ നിന്നും പിരിവ്

പാലക്കാടാ ജില്ലയിലെ പെന്‍ഷല്‍ ഗുണഭോകാതാക്കളില്‍ നിന്നാണ് പണപ്പിരിവ് നടത്തുന്നത്

പാലക്കാട്: വനിതാ മതില്‍ നടത്തിപ്പിന്റെ പേരില്‍ രോഗികള്‍ക്കും അംഗപരിമിതര്‍ക്കും ലഭിക്കുന്ന പെന്‍ഷനില്‍നിന്ന് 100 രൂപ പണപ്പിരിവ്. പാലക്കാടാ ജില്ലയിലെ പെന്‍ഷല്‍ ഗുണഭോകാതാക്കളില്‍ നിന്നാണ് പണപ്പിരിവ് നടത്തുന്നത്. തുകയില്‍നിന്ന് പിരിവ് കിഴിച്ചശേഷമാണു സഹകരണ ബാങ്കുകളിലെ ചുമതലക്കാര്‍ പെന്‍ഷന്‍ കൈമാറുന്നത്.

അതേസമയം വനിതാ മതിലിന്റെ പേരില്‍ പണം പിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായില്ലെങ്കിലും പുതുശേരി പഞ്ചായത്തില്‍ മാത്രം ക്ഷേമപെന്‍ഷനില്‍നിന്ന്  5.10 ലക്ഷം രൂപ പിരിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം പിരിവ് ആരാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നുള്ള കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. കൂടാതെ മതിലില്‍ പങ്കാളിത്തം കുറഞ്ഞാല്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് എതിരെ കടുത്ത നടപടി എടുക്കുമെന്നാണ് ഭീഷണി. കൂടാതെ ഇത്തരത്തിലുള്ള അയല്‍ക്കൂട്ടങ്ങളുടെ പേരും അഫിലിയേഷന്‍ നമ്പറും കൈമാറണമെന്ന് കുടുംബശ്രീ മലപ്പുറം ജില്ലാ അസിസ്റ്റന്റ് മിഷന്‍ കോഓര്‍ഡിനേറ്ററുടെ നിര്‍ദേശമുണ്ടെന്നാണ് പ്രചാരിക്കുന്നുണ്ട്.

ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഉയരുന്ന വനിതാ മതിലില്‍ 30 ലക്ഷത്തിലേറെ വനിതകള്‍ അണിനിരക്കുമെന്നാണു സര്‍ക്കാര്‍ കണക്ക്. ഇടുക്കി, വയനാട് തുടങ്ങിയ അഞ്ചു ജില്ലകളില്‍ മതില്‍ ഇല്ല. ഈ ജില്ലകളില്‍ നിന്നുള്ള 45,000 മുതല്‍ 55,000 വരെ വനിതകളെ മറ്റു ജില്ലകളില്‍ വിന്യസിക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button