Latest NewsIndia

ശബരിമല: വിശ്വാസികളായവരെ ഏല്‍പ്പിച്ചാല്‍ അയ്യപ്പ ദര്‍ശനം സാധ്യമാക്കാമോ എന്ന് മനിതി

ചെന്നൈ: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രിയെ കാണാന്‍ ആഗ്രഹിക്കുന്നതായി മനീതി കോര്‍ഡിനേറ്റര്‍ സെല്‍വി. കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിന് മനിതിയോടൊപ്പം എത്തിയ എല്ലാ സ്ത്രീകളും വിശ്വാസികള്‍ എല്ലായിരുന്നു. എന്നാല്‍ സംഘത്തിലുണ്ടായ നാലു പേര്‍ വിശ്വാസികളായിരുന്നെന്നും അവര്‍ക്ക് സഹായം നല്‍കാനാണ് കൂടെപ്പോയതെന്നും സെല്‍വി പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ്‌വര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തണമെന്നും അത് കേരളത്തിലെ സ്ഥിതിഗതികള്‍ സമാധാനപരമായിട്ട് മതിയെന്നും സെല്‍വി പറഞ്ഞു. കൂടാതെ മൂന്നു കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സെല്‍വി വ്യക്തമാക്കി. കൂടിക്കാഴ്ച വേഗം വേണമെന്നില്ലെന്നും കേരളത്തിലെ സ്ഥിതിഗതികള്‍ സമാധാനപരമായിട്ട് മതിയെന്നും സെല്‍വി പറഞ്ഞു.

സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നേരത്തെ മെയില്‍ അയച്ചിരുന്നു. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയെന്ന മറുപടിയുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ വന്നത്. എന്നാല്‍ പോലീസ് വേണ്ട സുരക്ഷ നല്‍കിയില്ല എന്നാതാണ് ഒന്നാമത്തെ കാര്യം. രണ്ട്. സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മനിതിയെന്നും തങ്ങള്‍ മാവോയിസ്റ്റുകളാണ് എന്ന രീതിയില്‍ കേരളത്തില്‍ നടക്കുന്ന പ്രചാരണം തെറ്റാണ്. അതേസമയം മനിതിയിലെ പ്രവര്‍ത്തകരായി മല കയറാനെത്തിയ മുഴുവന്‍ പേരും വിശ്വാസികളല്ല. എന്നാല്‍ അതില്‍ വിശ്വാസികളായ നാല് പേര്‍ക്ക് സഹായം ചെയ്യാനാണ് മനിതി കൂടെപ്പോയതെന്നും സെല്‍ഡവി വ്യക്തമാക്കി.

എന്നാല്‍ സുപ്രീം കോടതി വിധി നടപ്പിലാക്കി ഭരണഘടനാപരമായി ലഭിച്ച അവകാശം സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും
അത് നടപ്പിലാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും സെല്‍വി പറഞ്ഞു. അതുകൊണ്ട് വിശ്വാസികളായ നാല് യുവതികളേയും ഞങ്ങള്‍ കേരള സര്‍ക്കാരിനെ ഏല്‍പ്പിക്കാം. അവര്‍ക്ക് അയ്യപ്പ ദര്‍ശനം സാധ്യമാക്കി തിരിച്ചു കൊണ്ടു വരാനുള്ള ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സെല്‍വി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button