Latest NewsHome & Garden

ഇനിമുതൽ തലയിണയും കഴുകി വൃത്തിയാക്കാം

തലയിണ കഴുകുന്ന കാര്യത്തിൽ പലരും പിന്നോട്ട് പോകാറാണ് പതിവ്. കാരണം തലയിണ കഴുകുന്നതിനുള്ള ബുദ്ധിമുട്ട് തന്നെ. വര്‍ഷത്തില്‍ കുറഞ്ഞത് രണ്ട്തവണയെങ്കിലും തലയിണ കഴുകി വൃത്തിയാക്കിയേ മതിയാകൂ. ചൂടുള്ള കാലാവസ്ഥയില്‍ ജീവിക്കുന്നവര്‍ ഇത് മൂന്നോ നാലോ തവണയാക്കുക. ശുചിത്വം ഉറപ്പാക്കുന്നതിനായി തലയിണ ഉറകള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം.

തലയിണ കഴുകുന്നതിനെ കുറിച്ച്‌ പറയുന്നതിന് മുമ്പ് നിങ്ങളുടെ തലയിണ മെഷീനില്‍ കഴുകാന്‍ പറ്റുമോയെന്ന ഓർക്കുക. ഇപ്പോള്‍ വിപണിയില്‍ കിട്ടുന്ന തലയിണകളില്‍ അധികവും മെഷീനില്‍ കഴുകാന്‍ സാധിക്കുന്നവയാണ്.

Image result for pillow

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. സിന്തറ്റിക് തലയിണ പകുതിയില്‍ വച്ച്‌ മടക്കുക. കൈ എടുത്തുടന്‍ അത് നിവര്‍ന്ന് പഴയപടി ആകുന്നില്ലെങ്കില്‍ അത് മെഷീനില്‍ കഴുകാതിരിക്കുന്നതാണ്നല്ലത്. മെഷീനില്‍ കഴുകിയാല്‍ ഇത്തരം തലയിണകളില്‍ നിറച്ചിരിക്കുന്ന വസ്തു ഛിന്നഭിന്നമാകും.

2. തലയിണ നീളത്തില്‍ മടക്കുക. അതിനുശേഷം മധ്യഭാഗത്തും മുകളിലും താഴെയും റബ്ബര്‍ ബാന്‍ഡുകളിടുക. തലയിണയ്ക്കുള്ളില്‍നിറച്ചിരിക്കുന്ന വസ്തു കട്ടപിടിക്കുന്നത് തടയാന്‍ ഇതിലൂടെയാകും.നിവര്‍ത്തിയിട്ട് ഉണക്കുക.

3. ദ്രവരൂപത്തിലുള്ള ഡിറ്റര്‍ജന്‍റ് ഉപയോഗിക്കുക. അലക്കുപൊടി തലയിണയില്‍ അവശേഷിക്കാന്‍ സാധ്യതയുണ്ട്.

4. രണ്ട് തലയിണകള്‍ ഒരുമിച്ച്‌ കഴുകുക.

Image result for pillow

5. പഴയ തലയിണകള്‍ പുന:രുപയോഗിക്കുക. ഇവ വളര്‍ത്തുനായകള്‍ക്കുള്ള കിടക്കകളായും മറ്റും ഉപയോഗിക്കാവുന്നതാണ്.

തലയിണകള്‍ കഴുകുന്നത് എങ്ങനെ?

Image result for pillow washing

വേണ്ട സാധനങ്ങള്‍:

1. തലയിണ

2. ദ്രവരൂപത്തിലുള്ള മികച്ച ഡിറ്റര്‍ജന്റ്

3. ടെന്നീസ് ബോളുകള്‍ അല്ലെങ്കില്‍ വൂള്‍ ലോന്‍ഡ്രി ബോളുകള്‍

4. റബ്ബര്‍ ബാന്‍ഡുകള്‍

5. വാഷര്‍/ ഡ്രയര്‍

നിര്‍ദ്ദേശങ്ങള്‍:

തലയിണയോടൊപ്പമുള്ള നിര്‍ദ്ദേശങ്ങള്‍ വായിച്ച്‌ അത് കഴുകാന്‍ പറ്റുന്നതാണോഎന്ന് പരിശോധിക്കുക. അതില്‍ പറഞ്ഞിരിക്കുന്ന പ്രകാരം മെഷീനില്‍വെള്ളത്തിന്റെ താപനില ക്രമീകരിക്കുക.

തലയിണകള്‍ മെഷീനില്‍ വയ്ക്കുക. ഒരു സമയം രണ്ടെണ്ണം വയ്ക്കുന്നതാണ് നല്ലത്.

3. ദ്രവരൂപത്തിലുള്ള ഡിറ്റര്‍ജന്‍റ് കുറച്ച്‌ ചേര്‍ക്കുക

4. കഴുകിയതിന് ശേഷം റിന്‍സ് സൈക്കിളിലൂടെ തലയിണകള്‍ രണ്ടുതവണ കടത്തിവിടുക. സോപ്പ് നിശ്ശേഷം നീക്കം ചെയ്യാന്‍ ഇതിലൂടെ കഴിയും.

5. തലയിണയോടൊപ്പമുള്ള നിര്‍ദ്ദേശത്തില്‍ പറയുന്ന പ്രകാരം ഉണക്കിയെടുക്കുക. ഡ്രയറില്‍ ഉണക്കാന്‍ കഴിയുകയില്ലെങ്കില്‍ ടെന്നീസ് ബോളില്‍ വച്ച്‌ ഉണക്കുക. ഫൈബര്‍ കട്ടപിടിക്കുന്നത് തടയാനും വേഗത്തില്‍ ഉണക്കിയെടുക്കാനും ഇത് സഹായിക്കുന്നു. എവിടെയെങ്കിലും നിവര്‍ത്തിയിട്ടും തലയിണകള്‍ ഉണക്കാവുന്നതാണ്. വെയിലില്‍ ഉണക്കുന്നതിന് മുമ്പ് കുറച്ചുനേരം തലയിണകള്‍ മെഷീന് മുകളില്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക. ചൂട് വായുവില്‍ ഏതാനും മണിക്കൂറുകള്‍ ഇരുന്നാല്‍ തലയിണകള്‍ വേഗത്തില്‍ ഉണങ്ങിക്കിട്ടും. ഇങ്ങനെ ഉണക്കിയെടുക്കുന്ന തലയിണകള്‍ നിങ്ങളുടെ കിടക്കയ്ക്ക് പുതുസൗന്ദര്യം പകരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button