കൊളംബോ: ശ്രീലങ്കയുടെ വടക്കന്‍ മേഖലകളില്‍ കനത്തമഴയെത്തുടര്‍ന്ന് പ്രളയം. 60000-ത്തിലേറെപ്പേരെ പ്രളയം ബാധിച്ചു. 11,000 പേരെ വീടുകളില്‍നിന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി ശ്രീലങ്കന്‍ ദുരന്തനിവാരണ ഏജന്‍സി പറഞ്ഞു.
തിങ്കളാഴ്ചയോടെ പ്രളയജലം നേരിയതോതില്‍ ഇറങ്ങിത്തുടങ്ങിയെങ്കിലും വരും ദിവസങ്ങളില്‍ മഴതുടരുമെന്ന കാലാവസ്ഥാ പ്രവചനങ്ങളെത്തുടര്‍ന്ന് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുല്ലൈതീവ്, കിള്ളിനൊച്ചി, മാന്നാര്‍, വാവുനിയ, ജാഫ്‌ന എന്നീ ജില്ലകളെയാണ് കൂടുതല്‍ ബാധിച്ചത്. ആളപായമില്ല. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെയും പോലീസിനെയും നിയോഗിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു.
Post Your Comments