ക്യൂബന്‍ ഗവണ്‍മെന്റിന്റെ പുതിയ ഭരണഘടനയില്‍ നിന്നും ഗേ വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പരാമര്‍ശം ഒഴിവാക്കി. ഭരണഘടനയില്‍ പെണ്ണും ആണും തമ്മിലുള്ള ബന്ധമാണ് വിവാഹം എന്ന പരാമര്‍ശത്തിന് പകരം രണ്ടാളുകള്‍ തമ്മിലുള്ള ബന്ധമാണ് വിവാഹം എന്നാക്കണമെന്ന് ഗേ അനുകൂലികള്‍ വാദിച്ചു.
എന്നാല്‍ ഇങ്ങനെ മാറ്റുന്നതോടെ അത് ഗേ വിവാഹത്തെ പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞ് ചര്‍ച്ചിന്റെ ഭാഗത്ത് നിന്നും പൗരന്മാരില്‍ നിന്നുമെല്ലാം വന്‍ തോതിലുള്ള പ്രക്ഷോഭം ഉടലെടുത്തതോടെയാണ് ഇത്തരമൊരു നടപടിക്ക് ക്യൂബന്‍ ഗവണ്‍മെന്റ് മുതിര്‍ന്നത്. 192,408 ക്യൂബക്കാര്‍ ആര്‍ട്ടിക്കിള്‍ 68ന്റെ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയെന്നും അതില്‍ ഭൂരിഭാഗവും ഗേ വിവാഹത്തെ നിരോധിക്കാനാണ് ആവശ്യപ്പെടുന്നതെന്നും ഭരണകൂടം വ്യക്തമാക്കി.
പുതിയ ഭരണഘടന ‘മാഗ്‌ന കാര്‍ട്ട’ എന്നാണ് അറിയപ്പെടുന്നത്.കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും മുന്‍ രാഷ്ട്രപതിയുമായ റൗള്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട മുതിര്‍ന്ന കമ്മീഷനാണ് ഭരണഘടനയില്‍ നിന്നും ഗേ അനുകൂല പരാമര്‍ശം ഒഴിവാക്കിയതെന്ന് സര്‍ക്കാര്‍ പറയുന്നു.
Post Your Comments