ലഖ്നൗ : എസ്പിയും ബിഎസ്പിയും നിലപാടുകളില്‍ അയവ് വരുത്താത്തതിനെ തുടര്‍ന്ന് യുപിയില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍. നിലവില്‍ രണ്ടു സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനായി എസ്പി-ബിഎസ്പി സഖ്യം വെച്ചു നീട്ടിയിരിക്കുന്നത്.
എന്നാല്‍ 15 സീറ്റുകള്‍ എങ്കിലും കിട്ടിയാല്‍ മാത്രമേ സഖ്യത്തിനുള്ളുവെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. അല്ലാത്ത പക്ഷം സംസ്ഥാനത്ത് തനിച്ച് മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനം.
ജനുവരി 15 ന് മായാവതിയുടെ പിറന്നാള്‍ ദിനത്തില്‍ ലഖ്നൗവില്‍ വിളിച്ചു ചേര്‍ത്ത മുന്നണി യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളെയാരും തന്നെ ഇതുവരെയായി ക്ഷണിച്ചിട്ടില്ല. ഇതും സഖ്യത്തിലെ ചേരിതിരിവ് എടുത്തു കാണിക്കുന്നതായി. യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം 50 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
Post Your Comments