ശബരിമല ദര്‍ശനത്തിന് ബിജെപി എംപിയും മുതിര്‍ന്ന നേതാവുമായ വി.മുരളീധരന്‍ ശബരിലയിലേക്ക് പുറപ്പെട്ടു . മണ്ഡല മാസാരംഭം മുതല്‍ ശബരിമല ദര്‍ശനത്തിനായി കഠിന വ്രതമെടുത്താണ് വി.മുരളീധരന്‍ ദര്‍ശനത്തിനെത്തുന്നത്. തിരുവനന്തപുരത്ത് ഉള്ളൂരിലെ വിട്ടിൽ നിന്നായിരുന്നു കെട്ടുനിറ ചടങ്ങ്. എ ബി വിപിയുടെ മുൻ അഖിലേന്ത്യ അധ്യക്ഷനും ഇപ്പോൾ ഒറീസ്സ സെൻട്രൽ യൂണിവേഴ്സിറ്റി ചാൻസലറുമായ പ്രൊഫ .പി വി. കൃഷ്ണഭട്ട് ആണ് അദ്ദേഹത്തിന് ഇരുമുടി ശിരസ്സിലേറ്റി നൽകിയത്.
മണ്ഡല മാസാരംഭസമയത്ത് തന്നെ വി.മുരളീധരന്‍ എംപി നളിന്‍കുമാര്‍ കട്ടില്‍നൊപ്പം ശബരിമലയില്‍ എത്തിയിരുന്നു. പോലിസിന്റെ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സമയത്തായിരുന്നു വി.മുരളീധരന്‍ ശബരിമലയില്‍ എത്തിയത്. നേരത്തെ കെട്ടും നിറച്ച് ദര്‍ശനത്തിനെത്തിയ കെ സുരേന്ദ്രനെയും സംഘത്തെയും പോലിസ് നിലയ്ക്കലില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് പല കേസുകൾ സുരേന്ദ്രന്റെ മേൽ ചാർത്തി ജയിലിൽ അടച്ചിരുന്നു.
Post Your Comments