സനാ: വെടിനിര്‍ത്തല്‍ പ്രഖ്യാപനം വന്നിട്ടും ഏറ്റുമുട്ടല്‍ തുടരുന്ന യെമെനിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യു.എന്‍. സംഘം ഞായറാഴ്ച ഹൊദൈയ്ദ തുറമുഖനഗരത്തിലെത്തി. സര്‍ക്കാരിന്റെയും ഹൂതി വിമതരുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച സംയുക്ത സമിതിയെ നയിക്കുന്ന ഡച്ച് മുന്‍ ജനറല്‍ പാട്രിക് കമ്മേര്‍ട് ആണ് നിരീക്ഷണത്തിനായെത്തിയത്.
സമിതിയിലെ ഹൂതി പ്രതിനിധികളുടെ തലവന്‍ അലി അല്‍ മുഷ്‌കിയും സനായിലെ യു.എന്‍. ഉദ്യോഗസ്ഥരും കമ്മേര്‍ട്ടിനെ സ്വീകരിച്ചു. ശനിയാഴ്ച ആഡനിലെത്തിയ അദ്ദേഹം സര്‍ക്കാര്‍ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
വിമതരുടെ നിയന്ത്രണത്തിലുള്ള ഹൊദൈയ്ദ നഗരത്തിലും പരിസരപ്രദേശങ്ങളിലും വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനുശേഷവും യുദ്ധത്തിന് ശമനമായിട്ടില്ല. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ പിന്തുണയോടെ സര്‍ക്കാര്‍ സൈന്യവും ഹൂതി വിമതരും കഴിഞ്ഞ ആഴ്ചയാണ് സമാധാനകരാറില്‍ ഒപ്പുവെച്ചത്.
Post Your Comments