തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹയും പങ്കെടുത്തു.
കോണ്‍ഗ്രസിന്റെ പോക്ഷക സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങില്‍ ശശി തരൂര്‍ എഴുതിയ ‘ദി പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകം ബിജെപി എംപി കൂടിയായ ശത്രുഘ്നന്‍ സിന്‍ഹ പ്രകാശനം ചെയ്തു. തിങ്കളാഴ്ച്ച തിരിവനന്തപുരത്ത് ഓള് ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസും കെപിസിസി വിചാര്‍ വിഭാഗവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എംപി. വി.എസ് ശിവകുമാര്‍ തുടങ്ങിയ പ്രമുഖരും പങ്കു കൊണ്ടു. കഴിഞ്ഞ കുറച്ചു നാളുകളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പല നയങ്ങളെയും പരസ്യമായി എതിര്‍ത്ത് രംഗത്തു വന്നിട്ടുള്ളയാളാണ് ബിജെപി എംപി കൂടിയായ ശത്രുഘ്നന്‍ സിന്‍ഹ.
Post Your Comments