ശബരിമലയിലെ സംഘർഷത്തിനിടെ ദ്രുത കർമ്മ സേനയുടെ ആക്രമണം. ഭക്തർക്കും മാധ്യമ പ്രവർത്തകർക്കും നേരെയാണ് ഇവർ ആക്രമണം നടത്തിയത്. ന്യൂസ് 18 മാധ്യമ പ്രവർത്തകന്റെ കയ്യൊടിഞ്ഞതായി റിപ്പോർട്ട് ഉണ്ട്. പല മാധ്യമ പ്രവർത്തകരുടെയും ക്യാമറ തകർന്നതായും നിരവധി ഭക്തർക്ക് പരിക്കേറ്റതായും സൂചനയുണ്ട്.
ഇതിനിടെ ഉന്നത നിർദ്ദേശത്തെ തുടർന്ന് പോലീസ് യുവതികളെ മലയിറക്കുകയാണ്. തലശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രൊഫസര്‍ ബിന്ദു, സപ്ലൈകോ സെയില്‍സ് അസിസ്റ്റന്റ് മാനേജര്‍ കനകദുര്‍ഗ്ഗ എന്നിവരാണ് തിരിച്ചിറങ്ങുന്നത്.
Post Your Comments