തിരുവനന്തപുരം: കൂട്ടമരണം വരുത്തി വെച്ച് ശബരിമലയില്‍ യുവതീ പ്രവേശന വിധി നടപ്പിലാക്കാനാകില്ലെന്ന് മന്ത്രി കെകെ ശൈലജ. ഇങ്ങനെയുളള സംഭവങ്ങള്‍ ഉണ്ടാകാന്‍ ആഗ്രഹിക്കാത്തതിനാലാണ് യുവതികളെ പൊലീസ് തിരികെ അയച്ചത്. പ്രതിഷേധക്കാര്‍ എന്ന പേരില്‍ പച്ചത്തെറിയും അക്രമവും നടത്തിയവരുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇതിന് മറുപടി പറയണമെന്നും മന്ത്രി പറഞ്ഞു.
ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തെയും ഇന്ന് ദര്‍ശനത്തിനെത്തിയ രണ്ടുപേരെയും പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയച്ചതാണെന്ന് ആരോപണമുണ്ടായിരുന്നു. യുവതി പ്രവേശനം വിധിയോട് അനുകൂല നിലപാടാണ് സര്ക്കാരിന്റെതെങ്കിലും പോലീസ് ഇതിന് വിരുദ്ധമായ രീതിയില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കാതിരിക്കുന്നതിനുളള നീക്കങ്ങളാണ് നടത്തുന്നതെന്നും ആരോപണമുണ്ട്.
Post Your Comments