ചണ്ഡിഗഡ്: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസില്‍ പത്തൊന്‍പതുകാരനു ഹരിയാന കോടതി വധശിക്ഷ വിധിച്ചു. 6 മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കിയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി നരേഷ് കുമാര്‍ ശിക്ഷ വിധിച്ചത്. നിര്‍ഭയകേസിന് തുല്യമായ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായതിനാലാണ് പ രമാവധി ശിക്ഷയെന്നു ജഡ്ജി പറഞ്ഞു .
കെട്ടിടത്തിലെ വെവ്വേറെ മുറികളിലാണ് 19 കാരനും കുട്ടിയും. കുട്ടിയെ ബാവല്‍ നഗരത്തിലാണു സംഭവം. വാടകവീട്ടില്‍ കുട്ടി ഒറ്റയ്ക്കായ സമയത്ത് മുറിയിലേക്ക് കുട്ടിയെ വിളിച്ചു കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി മൃതദേഹം അലമാരയില്‍ ഒളിപ്പിക്കുകയായിരുന്നു .
Post Your Comments