Latest NewsKerala

ശബരിമലയിലെ ശാന്തത ഇല്ലാതാക്കിയത് പൊലീസിന്റെയും സര്‍ക്കാരിന്റെ നടപടിയാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി ഉണ്ടായിരുന്ന ശാന്തത ഇല്ലാതാക്കിയത് പൊലീസിന്റെയും സര്‍ക്കാരിന്റെയും നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മണ്ഡലപൂജയ്ക്ക് വേണ്ടി ഒരുക്കങ്ങള്‍ നടക്കുന്ന ഈ സമയത്ത് കലാപത്തിന് വേണ്ടിയുള്ള അന്തരീക്ഷം ഉണ്ടാക്കുന്നത് എന്തിന് വേണ്ടിയാണ് എന്ന് അദ്ദേഹം ചോദിച്ചു. ഭക്തജനങ്ങളുടെ വികാരത്തെ പൂര്‍ണമായും അവഗണിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തില്‍ മന്ത്രി കുറ്റപ്പെടുത്തുന്നത് ഹൈക്കോടതി നിയോഗിച്ച സമിതിയെയാണ്. എന്നാല്‍ മന്ത്രി പറയുന്നതിന് വിരുദ്ധമായാണിത്. ശബരിമലയുടെ കാര്യത്തില്‍ നാഥനും നമ്പിയും ഇല്ലാത്ത അവസ്ഥയാണ്. മകരവിളക്ക് വരെ ശാന്തമായി ശബരിമല സൂക്ഷിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button