മലപ്പുറം: നിലമ്പൂര്‍-തിരുവന്തപുരം രാജ്യറാണി എക്‌സ്പ്രസ് പുതുവര്‍ഷം മുതല്‍ സ്വതന്ത്ര സര്‍വീസ് ആരംഭിക്കുന്നു. ഇതിനായി ബോര്‍ഡിന്റെ അനുമതിലഭിച്ചിട്ടുണ്ടെന്നും റെയില്‍വേ മന്ത്രിയുടെ ഒപ്പുകൂടി ലഭിച്ചാല്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നും പി.വി. അബ്ദുല്‍വഹാബ് എം.പി പറഞ്ഞു.
തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസില്‍ ചേര്‍ത്താണ് ഇപ്പോള്‍ ഷൊര്‍ണൂര്‍ വരെ രാജ്യറാണി സര്‍വീസ് നടത്തുന്നത്. സ്വതന്ത്ര സര്‍വീസ് ആരംഭിക്കുന്നതോടെ മലബാറിലെ ഒട്ടേറെ യാത്രക്കാര്‍ക്ക് ആശ്വാസകരമാകും. അതേസമയം സ്വതന്ത്ര സര്‍വീസായാല്‍ കൊച്ചുവേളിയില്‍നിന്നാകും ട്രെയിന്‍ പുറപ്പെടുക.
ഷൊര്‍ണൂരില്‍നിന്ന് അമൃത എക്‌സ്പ്രസിന്റെ 15 കോച്ചുകള്‍ മധുരയിലേക്കും എട്ടെണ്ണം നിലമ്പൂരിലേക്കും പോകുകയാണിപ്പോള്‍. അതേസമയം കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണിയില്‍ എട്ടിനുപകരം 16 കോച്ചുകള്‍ ഉണ്ടാകും. എ.സി. ടു ടയര്‍-1, എ.സി. 3 ടയര്‍-2, സെക്കന്‍ഡ്ക്ലാസ് സ്ലീപ്പര്‍കോച്ച് -7, ജനറല്‍ കമ്പാര്‍ട്ട്മെന്റ്-4, എസ്.എല്‍.ആര്‍-2 എന്നിങ്ങനെയാകുമിത്. രാത്രി 10.15-നാകും രാജ്യറാണി കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുക.
Post Your Comments