ചെന്നൈ : 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടിയ തന്റെ മുന്‍ നിലപാടില്‍ ഉറച്ച് ഡിഎംകെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍.
തന്റെ നിര്‍ദ്ദേശത്തെ മറ്റു കക്ഷികളാരും ഇതുവരെ എതിര്‍ത്തിട്ടില്ല, പ്രതിപക്ഷ കക്ഷികളില്‍ ചിലരുമായി കോണ്‍ഗ്രസിന് ചില പ്രാദേശിക പ്രശ്‌നങ്ങളുണ്ടെന്നും അവ പരിഹരിച്ചാല്‍ എല്ലാ കക്ഷികളും രാഹുലിനെ പിന്താങ്ങുമെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാന്‍ രാഹുല്‍ കെല്‍പ്പുള്ള നേതാവാണ്. രാഹുലിനെ അല്ലാതെ മറ്റാരെയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായിരുന്ന എം.കരുണാനിധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിലായിരുന്നു നേരത്തേ സ്റ്റാലിന്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. മമതാ ബാനര്‍ജിയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ വിഷയത്തില്‍ നീരസം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് തന്റെ മുന്‍ നിലപാടില്‍ ഉറച്ചു നിന്ന് സ്റ്റാലിന്‍ രംഗത്തെത്തിയത്.
Post Your Comments