Latest NewsIndia

അണികള്‍ക്കും നേതാക്കള്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍

ന്യൂഡല്‍ഹി: ണികള്‍ക്കും നേതാക്കള്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് രാഹുല്‍ ഗാന്ധി ശക്തമായ സൂചന നല്‍കി.
രാജസ്ഥാന്‍, ഛത്തിസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മികച്ച ജയം സ്വന്തമാക്കിയിരുന്നു.

ഞായറാഴ്ച്ച രാജ്‌സഥാനില്‍ നടന്ന യോഗത്തിന് ശേഷം മന്ത്രിമാരുടെ പട്ടികയ്ക്ക് രാഹുല്‍ അംഗീകാരം നല്‍കി.തിങ്കളാഴ്ച ജയ്പൂരില്‍ വെച്ച്‌ 23 എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രി സഭാംഗങ്ങളാകും. ഇതില്‍ 17 പേര്‍ ആദ്യമായാണ് മന്ത്രിമാരാവുന്നത്. ചത്തീസ്ഗഡിലേയും മധ്യപ്രദേശിലേയും മന്ത്രിസഭാ പട്ടികയ്ക്ക് തിങ്കളാഴ്ച രാഹുല്‍ ഗാന്ധി അംഗീകാരം നല്‍കിയേക്കും.

കര്‍ണ്ണാടക മുന്‍സിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ മന്ത്രിയായ രമേശ് ജര്‍കിഹോളി അടക്കമുളള മന്ത്രിമാര്‍ക്ക് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ വിപുലീകരണത്തില്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു രമേശ് ജര്‍കിഹോളിക്കെതിരെ നടപടി എടുത്തത്. സഹോദരന്‍ സതീഷ് ജാര്‍ക്കിഹോളിയടക്കമുള്ള എട്ടുപേരേ പുതുതായി ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് മന്ത്രിസഭ വിപുലീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button