ശബരിമല: ശബിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ സന്നിധാനത്തേയ്ക്ക് എത്തിക്കാന്‍ പോലീസ് ശ്രമം. ഇതിനായി കൂടുതല്‍ പോലീസ് അപ്പാച്ചി മേട്ടില്‍ എത്തി. പമ്പയില്‍ നിന്നും തിരിച്ച ഇവരെ പ്രതിഷേധക്കാര്‍ അപ്പാച്ചിമേടില്‍ തടയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അവിടെ കുത്തിയിരുന്ന യുവതികള്‍ എന്ത് വന്നാലും ദര്‍ശനം നടത്താതെ തിരികെ പോകില്ലെന്ന് പോലീസിനേയും മാധ്യമ പ്രവര്‍ത്തകരേയും അറിയിച്ചു. 20 മിനിറ്റോളം പ്രതിഷേധത്തെ തുടര്‍ന്ന് യാത്ര നിര്‍ത്തിയ ഇവര്‍ പോലീസിന്റെ സംരക്ഷണത്തില്‍ വീണ്ടും മലകയറി തുടങ്ങി. അതേസമയം ഇവരെ തടഞ്ഞ പ്രതിഷേധക്കാരെ പൂര്‍ണമായും നീക്കിയതിനു ശേഷമാണ് പോലീസ് ഇവരേയും കൊണ്ട് വീണ്ടും മലകയറിയത്.
സ്വാമി അയ്യപ്പന്‍ റോഡ് ഒഴിവാക്കി പരമ്പരാഗത കാനന പാത വഴിയാണ് ഇവരുടെ യാത്ര. അപ്പാച്ചിമേട് വരെ സുഗമമായി മല കയറിയ ഇവര്‍ക്കെതിരെ അവിടെ എത്തും വരം പ്രതിഷേധങ്ങള്‍ ഒന്നും തന്നെയുണ്ടായില്ല. പിന്നീട് ഇവരെ തടഞ്ഞ പ്രതിഷേധകാര്‍ക്കെതിരെ പോലീസ് ശക്തമായ നടപടിയാണ് സ്വീകരിച്ചത്. ഓരോ പോയന്റിലും വലിയ സുരക്ഷയാണ് പോലീസ് യുവതികള്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഇവരിപ്പോള്‍ മരക്കൂട്ടവും പിന്നിട്ട് മുന്നോട്ട് പോവുകയാണ്. മലകയറ്റത്തിനിടയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഇവരെയെല്ലാം പൂര്‍ണമായും പോലീസ് മാറ്റുകയാണ്.
വലിയ പോലീസ് വലയത്തിലാണ് യുവതികളുടെ യാത്ര. ഷീല്‍ഡ് ഉപയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ മാറ്റുന്നത്.
Post Your Comments