യുവതികൾ മല ചവിട്ടുന്ന സാഹചര്യത്തിൽ പന്തളം കൊട്ടാരം തന്ത്രിയുമായി ബന്ധപ്പെട്ടു. ഇതോടെ തന്ത്രി ഉറച്ച നിലപാടിലാണ് ഉള്ളത്. ഏതെങ്കിലും തരത്തിൽ ആചാര ലംഘനമുണ്ടായാൽ ആ നിമിഷം നടയടച്ചു പടിയിറങ്ങുമെന്നാണ് തന്ത്രിയുടെ നിലപാട്. അതെ സമയം മലചവിട്ടുന്ന മനിതി അംഗങ്ങളായ അഡ്വക്കേറ്റ് ബിന്ദുവിന്റെയും കനക ദുർഗ്ഗയുടെ മലപ്പുറത്തെ വീടിനു മുന്നിലും നാമജപ പ്രതിഷേധം നടക്കുകയാണ്.
അഡ്വ ബിന്ദുവിനേയും കനകദുര്‍ഗ്ഗയേയും അപ്പാച്ചി മേട്ടില്‍ വിശ്വാസികള്‍ തടഞ്ഞുവെങ്കിലും അതെല്ലാം നീക്കി പൊലീസ് യുവതികളുമായി മുന്നോട്ട് പോവുകയാണ്. ഇവര്‍ മരക്കൂട്ടം കഴിഞ്ഞു. പൊലീസ് തീര്‍ത്ത ശക്തമായ വലയത്തിലാണ് യുവതികള്‍. യുവതികള്‍ ചന്ദ്രാനന്തം റോഡ് പിന്നിട്ട് സന്നിധാനത്തേക്ക് കയറുകയാണ്. സന്നിധാനത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Post Your Comments