മെസി ബാഴ്‌സലോണ വിടുമെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറച്ചായി. മാഞ്ചസ്റ്റര്‍ സിറ്റി, പി.എസ്.ജി തുടങ്ങി ലോകത്തിലെ പല വമ്പന്‍ ക്ലബുകളും മെസിക്കു പിന്നാലെയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാലിപ്പോള്‍ മെസി ഇറ്റാലിയന്‍ ലീഗില്‍ കളിച്ചേക്കുമെന്നും ഇന്റര്‍മിലാനിലേക്കാണ് പോകുന്നതുമെന്നുമുള്ള സൂചനകളാണ് വരുന്നത്. ഫിഫ ഏജന്റ് അലെസോ സുന്ദാസാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പിന്നാലെ മെസിയും ഇറ്റാലിയന്‍ സീരി എയിലേക്കെത്തുമെന്ന് അറിയിക്കുന്നത്.
റയല്‍മാഡ്രിഡില്‍ നിന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലേക്ക് മാറിയത് വലിയ വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. റൊണാള്‍ഡോ യുവന്റസിലെത്തിയ സ്ഥിതിക്ക് ഇനി എന്തും സംഭവിക്കാമെന്നാണ് ഫിഫ ഏജന്റ് സുന്ദാസ് പറയുന്നത്.യുവന്റസ് റൊണാള്‍ഡോയെ സ്വന്തമാക്കിയ സ്ഥിതിക്ക് ഇന്റര്‍മിലാന്‍ മെസിക്കായി ശ്രമിക്കും. അവര്‍ക്ക് പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ബാഴ്സലോണയാണെന്നായിരുന്നു സുന്ദാസിന്റെ പ്രതികരണം.
അതേസമയം ഇറ്റാലിയന്‍ ലീഗിലേക്ക് മെസിയെ റൊണാള്‍ഡോ ക്ഷണിച്ചിരുന്നു. ഭാവിയില്‍ മെസി ഇറ്റലിയിലേക്ക് വരികയാണെങ്കില്‍ സന്തോഷമേയുള്ളൂ എന്നും അതല്ല ഇനി സ്‌പെയിനില്‍ തുടരുകയാണെങ്കില്‍ അതും ബഹുമാനിക്കുന്നു എന്നും മെസി വ്യക്തമാക്കി. പുതിയ ജീവിതത്തിലും ക്ലബിലും താന്‍ സന്തോഷവാനാണെന്നും മെസി കൂട്ടിചേര്‍ത്തു.
Post Your Comments