ന്യൂഡല്‍ഹി: രാജ്യത്ത് ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ വിദേശത്തു നിന്ന് ഇന്ത്യക്കാരടക്കമുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനും സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരെ വിസിറ്റിങ്/ ഓണററി അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നിയോഗിക്കാനും മതിയായ സംവിധാനം ഒരുക്കണമെന്ന് നിതി ആയോഗ്. യോഗ്യരായ പ്രഫഷനലുകളെ ആവശ്യമായ വിധ രാജ്യത്ത് നിയമിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനോ നഴ്സിങ് കൗണ്‍സിലിനോ കഴിഞ്ഞിട്ടില്ലെന്നും നാഷനല്‍ മെഡിക്കല്‍ കൗണ്‍സില്‍ ബില്‍ (2017) പാസാക്കണമെന്നും ‘നവ ഇന്ത്യക്കായുള്ള തന്ത്രം’ എന്ന രേഖയില്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍ .
പരിശീലനത്തിന്റെ ഗുണം ഉറപ്പാക്കാന്‍ നഴ്സിങ് വിദ്യാഭ്യാസത്തിന്റെ നിലവിലുള്ള നിയന്ത്രണസംവിധാനം അടിമുടി അഴിച്ചുപണിയണം. മികവുള്ള നഴ്സിങ് പഠന കേന്ദ്രങ്ങള്‍ വികസിപ്പിച്ചെടുക്കണം. സര്‍ക്കാര്‍ നഴ്സുമാരുടെ പദവി ഉയര്‍ത്തണം. വിദേശ വാഴ്സിറ്റികളില്‍ നിന്നുള്ള അധ്യാപകരെ വിസിറ്റിങ് പ്രഫസര്‍മാരെന്ന നിലയില്‍ എയിംസിലും മറ്റും നിയോഗിക്കണം. 40% ജില്ലാ ആശുപത്രികളെയെങ്കിലും മെഡിക്കല്‍ കോളജുകളുമായി ബന്ധിപ്പിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും മുന്നോട്ട് വെച്ചു.
Post Your Comments