KeralaNattuvarthaLatest News

ഗര്‍ഭ പാത്രത്തില്‍ നിന്നും 15 കിലോയുള്ള മുഴ നീക്കി

തിരുവനന്തപുരം : ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ഗര്‍ഭ പാത്രത്തില്‍ നിന്നും 15 കിലോയോളം ഭാരമുള്ള മുഴ പുറത്തെടുത്തു. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ കൊല്ലം ഓയിര്‍ സ്വദേശിനിയുടെ വയറ്റില്‍ നിന്നാണ് ഇത്രയും വലിയ മുഴ നീക്കം ചെയ്തത്.

വയറുവീക്കവും അസ്വസ്ഥതകളെ തുടര്‍ന്നായിരുന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലു വര്‍ഷം മുന്‍പ് ഇതേ രോഗാവസ്ഥയുമായി യുവതി അശുപത്രിയില്‍ എത്തിയതാണ്. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വയറ്റില്‍ മുഴ കണ്ടെത്തിയിരുന്നു. രോഗിക്ക് ന്യുമോണിയ ബാധ ഉണ്ടായിരുന്നതിനാല്‍ അസുഖം ഭേദമായതിന് ശേഷം ശസ്ത്രക്രിയ നടത്താനായിരുന്നു തീരുമാനം.

എന്നാല്‍ യുവതി മടങ്ങിവന്നില്ല. ഇപ്പോള്‍ അവസ്ഥ ഭീകരമാം വിധം മോശമായതിനെ തുടര്‍ന്നാണ് യുവതി വീണ്ടും ആശുപത്രിയിലെത്താന്‍ നിര്‍ബന്ധിതയായത്. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്. ഇത്രയും വലിയ മുഴ അപൂര്‍വമാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button