പെരുമ്പാവൂര്‍: കാമുകിയെ കേസില്‍ നിന്നും രക്ഷിക്കാന്‍ ഭാര്യയുടെ തിരിച്ചറിയില്‍ രേഖകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് ശരിയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍. ആയവന തോട്ടഞ്ചേരി ഉഴുന്നുങ്കല്‍ എല്‍ദോസ് (42) ആണ് അറസ്റ്റിലായത്. വെറ്റിലപ്പാറ സ്വദേശിനിയ്ക്കു വേണ്ടി പാസ്പോര്‍ട്ട് ശരിയാക്കിയ കേസിലാണ് ഇയാളെ പിടികൂടിയത.്വ
നേരത്തേ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സമയത്ത് എല്‍ദോസ് അവിടെ ബ്യൂട്ടീഷ്യനായി ജോലി ചെയ്തിരുന്ന യുവതിയുമായി അടുപ്പത്തിലായിരുന്നു. ഇതിനിടെ ഗള്‍ഫില്‍ വച്ച് വ്യഭിചാരക്കുറ്റത്തിന് അറസ്റ്റിലായ യുവതിയുടെ പാസ്പോര്‍ട്ട് പിടിച്ചുവച്ച് അധികൃതര്‍ നാട്ടിലേക്ക് മടക്കിയയച്ചു.
തുടര്‍ന്ന് വ്യാജ രേഖകള്‍ സംഘടിപ്പിച്ച് പുറത്ത് കടക്കാന്‍ യുവതി എല്‍ദോസുമായി ഒരുമിച്ച് ജീവിച്ചു. ഇതിനായി നോര്‍ത്ത് ഏഴിപ്രത്ത് വീട് വാടകയ്ക്കെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ എല്‍ദോസിന്റെ ഭാര്യയുടെ പേരില്‍ യുവതി ഡ്രൈവിങ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവ സംഘടിപ്പിച്ച് യുവതി 2014ല്‍ യുവതി് ഗള്‍ഫിലേക്കു കടന്നു.
ഇതിനുശേഷം യുവതി എല്‍ദോസുമായി പിണങ്ങുകയായിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള രഹസ്യ ബന്ധം അറിഞ്ഞ എല്‍ദോസിന്റെ ഭാര്യ തന്റെ പേരില്‍ വ്യാജരേഖകളുണ്ടാക്കിയതായി പോലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments