Latest NewsKeralaIndia

ശബരിമലയിലേക്ക് വീണ്ടും യുവതികളെത്തുന്നു: എത്തുന്നത് ഡിണ്ടിഗലില്‍ നിന്നുള്ള യുവതികള്‍

തമിഴ് നാട്ടില്‍ നിന്നും ആക്ടിവിസ്റ്റുകളെ എത്തിക്കുന്നതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള ചില കേന്ദ്രങ്ങളുടെ ഇടപെടല്‍

ശബരിമലയിലേക്ക് തമിഴ്‌നാട്ടില്‍ നിന്ന് കൂടുതല്‍ യുവതികളെത്തുന്നതായി റിപ്പോർട്ട് . മൂന്ന് വനിതകള്‍ ദര്‍ശനത്തിനായി തിരിച്ചെന്നാണ് വിവരം. ഡിണ്ടിഗല്‍ സ്വദേശിനികളാണ് ഈ യുവതികള്‍. ഇവര്‍ മനിതി സംഘടനയുമായി ബന്ധപ്പെട്ടവരാണോ എന്ന് വ്യക്തമല്ല. ഇന്ന് രാവിലെയും മലയാളികളായ രണ്ടു യുവതികൾ മല കയറാനെത്തിയത് വലിയ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു. തമിഴ് നാട്ടില്‍ നിന്നും ആക്ടിവിസ്റ്റുകളെ എത്തിക്കുന്നതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള ചില കേന്ദ്രങ്ങളുടെ ഇടപെടല്‍ ആണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഇക്കാര്യം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. കൂടാതെ മനീതി എന്ന സംഘടനയുടെ രണ്ട് സംഘങ്ങള്‍ ദര്‍ശനം നടത്താനാകാതെ മടങ്ങിയിരുന്നു. ഇതിനൊപ്പം കേരളത്തില്‍ നിന്നുള്ള ചില യുവതികളും ദര്‍ശനത്തിനായി തയ്യാറെടുത്തു. എന്നാല്‍ ഇവരെല്ലാം പ്രതിഷേധങ്ങള്‍ ഭയന്ന് യാത്ര വേണ്ടെന്ന് വച്ചതായാണ് വിവരം. ആക്ടിവിസ്റ് അമ്മിണിയും ഇന്ന് വീണ്ടും മല കയറാൻ സുരക്ഷ ആവശ്യപ്പെട്ടതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button