പത്തനംതിട്ട : ശബരിമലയില്‍ ഇന്നു രാവിലെ ദര്‍ശനത്തിനെത്തിയ യുവതികള്‍ ഭക്തരല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ.പദ്മകുമാര്‍. അവരുടെ ബോഡി ല്വാഗേജില്‍ നിന്ന് ഭകതരാണെന്ന സൂചന ലഭിക്കുന്നില്ലെന്ന് പദ്മകുമാര്‍ പറഞ്ഞു. ശബരിമലയിലെത്തിയ യുവതികള്‍ ആക്റ്റിവിസ്റ്റുകളാണ്.
നഷ്ടപ്പെട്ട് പോയ പ്രതാപം വീണ്ടെടുക്കാനുളള ചിലരുടെ ശ്രമമാണ് ഇതിന് പിന്നില്‍. ആക്റ്റിവിസ്റ്റുകളെ ഏത് കേന്ദ്രത്തില്‍ നിന്നാണ് പറഞ്ഞുവിടുന്നതെന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും എ. പദ്മകുമാര്‍ പറഞ്ഞു. മണ്ഡല പൂജ അടുത്തു വരുന്ന സമയത്ത് ഇത്തരം പ്രതിഷേധങ്ങള്‍ ഉണ്ടാവുന്നത് ഒരിക്കലും നല്ലതല്ലെന്ന് അഭിപ്രായപ്പെട്ട പദ്മകുമാര്‍ വളരെ പ്രധാനപ്പെട്ട സമയത്ത് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികള്‍ ഭക്തരാണെന്ന അഭിപ്രായം തനിക്കില്ലെന്നും വ്യക്തമാക്കി.
സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണ്. കൂടാതെ ശബരിമലയുടെ കാര്യത്തില്‍ ഇടപെട്ടു കൊണ്ടിരിക്കുന്ന പല കേന്ദ്രങ്ങളും വിഷയത്തില്‍ എല്ലാം ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമായി കാണുന്നുവെന്ന മട്ടില്‍ കൈ ഒഴിഞ്ഞ് സംസാരിക്കുന്നത് ശരിയല്ലെന്നും പദ്മകുമാര്‍ വ്യക്തമാക്കി. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്കെതിരെയായിരുന്നു പദ്മകുമാറിന്റെ ഒളിയമ്പ്.
നേരത്തെ ദര്‍ശനത്തിനായി യുവതികള്‍ എത്തിയ സംഭവത്തില്‍ എ.പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലേക്ക് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
Post Your Comments