മുംബൈ: മഗ്ന്‌നറ്റിക് സ്ട്രാപ്പ് കാര്‍ഡുകള്‍ക്ക് സാധ്യതയില്ലാതാകുന്നതോടെ രാജ്യത്ത് 25 കോടിയോളം രൂപയുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനാവില്ല. ജനുവരി ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. പിന്നീട് ഇ.എം.വി എന്ന് പേരുള്ള ചിപ്പ് ആന്റ് പിന്‍ അധിഷ്ഠിത കാര്‍ഡുകള്‍ക്ക് മാത്രമാണ് സാധുത. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രകാരമാണിത്.
ഇക്കഴിഞ്ഞ സെപ്തംബര്‍ മുപ്പതിലെ കണക്കനുസരിച്ച് ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ എണ്ണം 99 കോടിയാണ്. ഇവരില്‍ 75 ശതമാനം വരുന്നവര്‍ക്ക് മാത്രമേ ചിപ്പ് കാര്‍ഡുകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളു. എന്നാല്‍ ബാക്കിയുള്ളവര്‍ക്കാണ് കാര്‍ഡ് ഉപയോഗം അസാധ്യമാകുന്നത്. ചിപ്പ് കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയാവുന്നത് വരെ മാഗ്‌നെറ്റിക് സ്‌ട്രൈപ്പ് കാര്‍ഡുകളുടെ ഉപയോഗം സാധ്യമാക്കാന്‍ ആര്‍.ബി.ഐയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് എസ്.ബി.ഐ അറിയിച്ചു. ചിപ്പ് കാര്‍ഡ് ലഭിക്കുന്നതില്‍ ഭൂരിഭാഗവും എസ്.ബി.ഐ ഉപഭോക്താക്കളാണ്.ക്ലോണിങ്, സ്‌കിമ്മിങ് തുടങ്ങിയ തട്ടിപ്പുകളില്‍ നിന്ന് രക്ഷ നേടുകയാണ് മാഗ്‌നെറ്റിക് സ്‌ട്രൈപ് കാര്‍ഡുകളുടെ പ്രധാന ലക്ഷ്യം. 2016 ഒക്ടോബറില്‍ സുരക്ഷ ഭീഷണിയെ തുടര്‍ന്ന് 32 ലക്ഷം എ.ടി.എം കാര്‍ഡുകളാണ് ബ്ലോക്ക് ചെയ്യേണ്ടി വന്നത്.
Post Your Comments