KeralaNattuvarthaLatest News

ഗൃഹപ്രവേശനത്തിന് വീട്ടിലെത്തിയത് ഗൃഹനാഥയുടെ മൃതദേഹം

തിരുവനന്തപുരം : ഏറെ നാളത്തെ തന്റെ അധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും ആകെതുകയായ സ്വപ്‌നഭവനത്തില്‍ ഗൃഹപ്രവേശന ദിവസം ഒടുവില്‍ എത്തിച്ചേര്‍ന്നത് ഗൃഹനാഥയുടെ മൃതദേഹം. ആറ്റുപുറം സ്വദേശി അനിത (36 )യ്ക്കാണ് ഈ ദുര്‍വിധി. കഴിഞ്ഞ ദിവസമാണ് കരമനയ്ക്കടുത്ത വാഹനപകടത്തിലാണ് അനിതയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അനിത സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ ടയറിലേക്ക് മുന്നില്‍ സഞ്ചരിച്ച ലോറിയില്‍ നിന്നും അഴിഞ്ഞു വീണ കയര്‍ കുരുങ്ങുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട സ്‌കൂട്ടര്‍ മറിഞ്ഞ് അനിതയുടെ തല ഡിവൈഡറില്‍ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ച അനിത വീട്ടുജോലി ചെയ്താണ് മൂന്ന് മക്കളടങ്ങുന്ന കുടുംബത്തെ പോറ്റിയിരുന്നത്. സഹോദരനൊപ്പം കുടുംബവീട്ടില്‍ താമസിക്കുകയായിരുന്നു അനിത. അടുത്തിടെയാണ് രണ്ട് കിലോമിറ്റര്‍ അകലെയുള്ള ഊരംവിളയില്‍ മൂന്ന് സെന്റ് സ്ഥലം വാങ്ങി അനിത വീട് നിര്‍മ്മിച്ചത്.പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അങ്കിത്, എട്ടിലും ആറിലും പഠിക്കുന്ന സൗമ്യ, അനൂഷ് എന്നിവരാണ് മക്കള്‍. കുട്ടികളെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ നില്‍ക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button