തൃക്കരിപ്പൂര്‍: സഹകരണ സൊസൈറ്റിയിലെ ജീവനക്കാരനെ സിപിഎമ്മിന്റെ വനിതാ നേതാവ് തെറിവിളിച്ച സംഭവം വിവാദമാകുന്നു. പാര്‍ട്ടി നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനത്തിലാണ് സംഭവം നടന്നത്. സ്ഥാപനത്തില്‍ ഉണ്ടായിരുന്ന ഇടപാടുകാരുടെയും ജീവനക്കാരുടെയും സാന്നിധ്യത്തില്‍ ആണ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ യുവാവിനെ വനിതാ നേതാവ് ചീത്ത വിളിച്ചത്.
സംഭവം വിവാദമായതോടെ പാര്‍ട്ടി ബ്രാഞ്ചുകളിലും ലോക്കല്‍ കമ്മറ്റിയിലും വിഷയം ചര്‍ച്ച ചെയ്തു. പാര്‍ട്ടി നേതൃത്വം സംഭവത്തെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്നാണ് ആക്ഷേപം. എന്നാൽ വനിതാ നേതാവിനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നും ആവശ്യങ്ങൾ ഉയർന്നുവരുന്നുണ്ട്.
Post Your Comments