Latest NewsIndia

തീരപ്രദേശങ്ങള്‍ കടുത്ത ഭീഷണിയില്‍; മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡ‌ല്‍ഹി: ആഗോലതാപനത്തിന്റെ ഫലമായി ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രണ്ടര അടിയിലേറെ കടല്‍നിരപ്പ് ഉയരുന്നത് തെക്കന്‍ കേരളത്തിലടക്കം തീരപ്രദേശങ്ങള്‍ക്ക് കടുത്ത ഭീഷണിയാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ തീരത്ത് 2.8 അടിവരെ കടല്‍നിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ഇതോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകും. മുംബയ് ഉള്‍പ്പെടെയുള്ള പടിഞ്ഞാന്‍ തീരമേഖല, ഗുജറാത്തിലെ കച്ച്‌, ഖംബത്ത്, കൊങ്കണ്‍ പ്രദേശങ്ങള്‍ തുടങ്ങിയവയും ഭീഷണിയിലാണെന്നും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസി(ഇന്‍കോയിസ്)ന്റെ പഠനം ഉദ്ധരിച്ച്‌ പരിസ്ഥിതി മന്ത്രി മഹേഷ് ശര്‍മ ലോക്‌സഭയില്‍ രേഖാമൂലം അറിയിച്ചു. ഇക്കാര്യം ഐക്യരാഷ്ട്ര സഭയെയും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. കൂടാതെ തീരപ്രദേശങ്ങളിലെ കുടിവെള്ളത്തില്‍ ഉപ്പുവെള്ളം കലരുന്നതോടെ കടുത്ത ശുദ്ധജലക്ഷാമത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകും. തീരമേഖലയില്‍ താമസിക്കുന്നവരുടെ ജീവിതവ്യവസ്ഥ തന്നെ തകിടം മറിയാന്‍ ഇത് വഴിവയ്‌ക്കുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.

എന്നാല്‍ രാജ്യത്തിന്റെ തീരസുരക്ഷ സംരക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറയുന്നു. തീരസംരക്ഷണത്തിനായി രൂപീകരിച്ചിരിക്കുന്ന വിവിധ നയങ്ങളും നിയമങ്ങളും അതത് സംസ്ഥാനങ്ങള്‍ കണിശമായി പാലിക്കുകയാണ് ഇതിന് ഉത്തര പോംവഴി. തീരസംരക്ഷണ നിയമങ്ങള്‍ ലംഘിക്കുന്നത് കണ്ടെത്തിയാല്‍ തീരസംരക്ഷണ അതോറിറ്റികള്‍ ശക്തമായ നടപടിയെടുക്കണമെന്നും മന്ത്രിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button