മുംബൈ: മുംബൈയുടെ തീരത്ത് പണികഴിപ്പിക്കാന്‍ പോകുന്ന ഛത്രപതി ശിവജിയുടെ പ്രതിമയ്ക്ക് സ്ഥലത്തിന്റെ സര്‍വ്വേ, സുരക്ഷ എന്നിവയ്ക്കുള്‍പ്പെടെ 3643 കോടി രൂപ ചിലവ് വരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. നവംബര്‍ ഒന്നിന് അനുമതി നല്‍കിയ പ്രതിമയുടെ നിര്‍മാണം 2022-23 ല്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി 3700.84 കോടി രൂപയും പ്രഖ്യാപിച്ചിരുന്നു. നിശ്ചയിച്ച തുകയില്‍ നിന്നും 56.06 കോടി കുറവാണ് ഇപ്പോഴത്തെ കണക്കു പ്രകാരം നിര്‍മാണത്തിനായി ചിലവ് വരിക. പ്രതിമ നിര്‍മാണത്തിന് 2581 കോടി, സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് 236 കോടി, വെള്ളവും ലൈറ്റും ലഭ്യമാക്കാന്‍ 45 കോടി രൂപ എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്.
Post Your Comments