Latest NewsKerala

ശബരിമലയിലേക്കുള്ള തങ്കയങ്കി ഘോഷയാത്ര ആരംഭിച്ചു

പന്തളം: അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആറന്‍മുളയില്‍ നിന്ന് പുറപ്പെട്ടു. ഏഴ് മണിയോടെയാണ് ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടത്. 26ന് വൈകീട്ട് തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷം 27ന് ഉച്ചയ്ക്കാണ് മണ്ഡല പൂജ. മനിതി സംഘത്തിന്റെ സന്ദര്‍ശനത്തിനെതിരെ ഘോഷയാത്ര പുറപ്പെടും മുമ്പ് ക്ഷേത്ര പരിസരത്ത് പ്രതിഷേധം നടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button