കണ്ണൂര്‍: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുളള മികച്ച മുന്നേറ്റമാണ് വനിത മതിലെന്നും വിവാദങ്ങള്‍ ഒഴിവാക്കി വനിതാ മതില് എല്ലാവരും ചേര്‍ന്ന് വിജയിപ്പിക്കണമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം , കൊല്ലം ജില്ലകളിൽ മൂന്നു ലക്ഷം വനിതകൾ വീതവും ആലപ്പുഴ ജില്ലയില്‍ നാല് ലക്ഷം പേരും കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ 60,000 പേരും എറണാകുളം ജില്ലയില്‍ മൂന്നു ലക്ഷം പേരും തൃശൂര്‍ ജില്ലയില്‍ മൂന്നു ലക്ഷം വനിതകളും മലപ്പുറം ജില്ലയില്‍ 1.80 ലക്ഷം വനിതകളും പങ്കാളികളാകും.
കോഴിക്കോട് ജില്ലയിൽ മൂന്നു ലക്ഷം പേരും വയനാട് ജില്ലയില്‍ 35,000 സ്ത്രീകളും കാസര്‍കോട് ഒരു ലക്ഷം വനിതകളും മതിലില്‍ അണിനിരക്കും.
Post Your Comments