പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി എത്തിയ മനിതി സംഘത്തിലെ മൂന്ന് യുവതികളെ പൊലീസ് മടക്കി അയച്ചതായി റിപ്പോര്‍ട്ടുകള്‍. മനിതി സംഘത്തിനൊപ്പം ചേരാനെത്തിയ 3 തമിഴ് യുവതികളാണ് തിരികെ മടങ്ങിയത്. മുത്തുലക്ഷമി, യാത്ര, വസുമതി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ശബരിമലയിലെ നിലവിലെ സാഹചര്യം ഇവരെ ബോധ്യപ്പെടുത്തിയതിനെ ത്തുടര്‍ന്ന് പോലീസിനോട് ഇവര്‍ മടങ്ങി പോകുകയാണ് എന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ചെന്നൈയില്‍ നിന്ന് ബസ് മാര്‍ഗ്ഗം പുറപ്പെട്ട ഇവര്‍ കോട്ടയത്ത് എത്തുകയും തുടര്‍ന്ന് പാമ്പാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ യുവതികളെ പത്തനംതിട്ട വനിതാ പൊലീസ് സെല്ലില്‍ എത്തിക്കുകയും സെല്‍വിയടക്കം ഉളളവര്‍ തിരികെ മടങ്ങിയ കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മൂവര്‍ സംഘവും മല കയറ്റ്തതില് നിന്ന് പിന്മാറാന് തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. പത്തനംതിട്ട സിഐയുടെ നേതൃത്വത്തില്‍ പൊലീസ് ഇവരെ നാട്ടിലേക്ക് തിരികെ അയച്ചു. യുവതികള്‍ തിരുവനന്തപുരം വഴി നാട്ടിലേക്ക് മടങ്ങി പോകും.
Post Your Comments