Latest NewsKerala

കാട്ടുപന്നിയെ വേട്ടയാടൽ; സംഘത്തിലെ ഒരാള്‍ പിടിയില്‍

പാലക്കാട്: കാട്ടുപന്നിയെ കൊന്ന് ഇറച്ചി എടുക്കാന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയില്‍. തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വനത്തിലാണ് ഇവർ പന്നിവേട്ട നടത്തിയിരുന്നത്. സംഭവത്തിൽ കുട്ടമ്ബുഴ സ്വദേശി അമ്ബാട്ട് മാത്യുവാണ് വനം വകുപ്പിന്റെ പിടിയിലായത്. തട്ടേക്കാട് പക്ഷി സങ്കേതത്തിനടുത്ത് റബര്‍ തോട്ടത്തില്‍ വെച്ച്‌ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കുട്ടമ്ബുഴ സ്വദേശികളായ അമ്ബാട്ട് മാത്യുവിനും നാക്കോല ബിജുവിനും പരിക്കേറ്റെന്നു വനം വകുപ്പിന് വിവരം ലഭിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് വനപാലകര്‍ സംഭവ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. എന്നാല്‍ ഇവിടെ നിന്നും ആക്രമണം നടന്നതായുള്ള സൂചനകളൊന്നും ലഭിച്ചില്ല. ഇതില്‍ സംശയം തോന്നി വനം വകുപ്പ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കാട്ടുപന്നിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴുള്ള പ്രത്യാക്രമണത്തിലാണ് പരിക്കേറ്റതെന്ന് കണ്ടെത്തി. കേസിലെ മറ്റൊരു പ്രതിയായ നാക്കോല ബിജു കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button