ഭുവനേശ്വര്‍: ലോകസ്ഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ കര്‍ഷകര്‍ക്ക് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാറുകള്‍. കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചാണ് സംസ്ഥാന സര്‍ക്കാരുകളുടെ ഈ മത്സരം. അതേസമയം ഏറ്റവും ഒടുവില്‍ കര്‍ഷകര്‍ക്കായി 10,180 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ഒഡീഷയിലെ നവിന്‍ പട്‌നായിക്ക് സര്‍ക്കാര്‍.
പ്രതിവര്‍ഷം കര്‍ഷകര്‍ക്ക് വളവും വിത്തും വാങ്ങാന്‍ 10,000 രൂപയുടെ സഹായധനവും 50,000 രൂപയുടെ പലിശ രഹിത വായ്പയും കര്‍ഷകര്‍ക്ക് നല്‍കുന്നതാണ് പദ്ധതി. അടുത്ത് മൂന്നു വര്‍ഷത്തേയ്ക്ക് നടപ്പാക്കുന്ന പദ്ധതി മന്ത്രിസഭ അംഗീകരിച്ചു.
അതേസമയം 14,500 കോടിയുടെ പദ്ധതി പ്രഖ്യാപനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷ സന്ദര്‍ശിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, അസം, ഗുജറാത്ത്, എന്നീ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ക്കായുള്ള വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.
Post Your Comments