Latest NewsIndia

ട്രെയിനിലെ ക്ലോസറ്റില്‍ നവജാത ശിശുവിനെ ഫ്‌ളഷ് ചെയ്ത നിലയില്‍

അമൃത്സര്‍: ട്രെയിനിലെ ക്ലോസറ്റില്‍ നവജാത ശിശുവിനെ ഫ്‌ളഷ് ചെയ്ത നിലയില്‍ കണ്ടെത്തി. അമൃത്സര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ഹൗറ എക്‌സ്പ്രസ് വൃത്തിയാക്കുന്നതിനിടെ റെയില്‍വേ യാഡില്‍ തൂപ്പുകാരാണ് കുഞ്ഞിനെ കണ്ടെത്തിയത്. എസി കംബാര്‍ട്ട്‌മെന്റായ ഡി3യിലെ ശൗചാലയത്തിന് താഴെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. താഴേക്ക് നിന്നിരുന്ന ഷാളില്‍ കുഞ്ഞിന്റെ തല കുടുങ്ങി കിടപ്പുണ്ടായിരുന്നു. ഉടന്‍ തന്നെ തൂപ്പുകാര്‍ ട്രെയിനില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം ചെയ്യുന്ന സഭിയെ വിളിച്ച് വിവരം അറിയിച്ചു. ട്രെയിനില്‍ നിന്ന് ഒരു കുഞ്ഞിന്റെ മൃതദേഹം കിട്ടിയെന്നായിരുന്നു ഇവര്‍ പറഞ്ഞത്. എന്നാല്‍ ഇവരെത്തിയപ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ കുളിപ്പിച്ചതിന് ശേഷം അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞ് ഇപ്പോള്‍ ആരോഗ്യ നില വീണ്ടെടുത്ത് വരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button