ദമ്മാം: നവയുഗം സാംസ്ക്കാരികവേദി കുടുംബവേദിയും, വനിതാവേദിയും സംയുക്തമായി സംഘടിപ്പിച്ച നവയുഗം കുടുംബസംഗമം-2018,കിഴക്കൻ പ്രവിശ്യയിലെ മലയാളി പ്രവാസി കൂട്ടായ്മയുടെയും, സാഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും ഊഷ്മളത നിറഞ്ഞ സംഗമവേദിയായി. ഉമ്മുൽശൈഖിലെ അൽജവാൻ ഫാം ഹൗസിൽ രാവിലെ 10 മുതൽ വൈകുന്നേരം 8 മണി വരെ നടന്ന നവയുഗം കുടുംബസംഗമത്തിൽ നൂറുകണക്കിന് പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു.
പ്രവാസി കുടുംബങ്ങളുടെ സൗഹൃദസംഗമം, കുട്ടികളുടെയും, മുതിർന്നവരുടെയും വ്യത്യസ്തങ്ങളായ കലാ, കായിക, വിനോദ, മത്സരപരിപാടികൾ, വിവിധ കലാപ്രകടനങ്ങൾ, ആഘോഷപരിപാടികൾ എന്നിവ ഉൾപ്പെട്ടതായിരുന്നു കുടുംബസംഗമം. ഭക്ഷണം തയ്യാറാക്കിയും, മത്സരങ്ങളിൽ പങ്കെടുത്തും, കലാപ്രകടനങ്ങൾ കാഴ്ച വെച്ചും, ആടിയും, പാടിയും കുടുംബസംഗമത്തെ പ്രവാസി കുടുംബങ്ങൾ ഒത്തൊരുമയുടെ ആഘോഷദിനമാക്കി മാറ്റി.
വനിതകൾക്കും, കുട്ടികൾക്കും, കുടുംബങ്ങൾക്കുമുള്ള മ്യൂസിക്കൽ ചെയർ, ലെമെൺ&സ്പൂൺ റേസ്, ബലൂൺകളി, വടംവലി, ഫുട്ബോൾ ഷൂട്ട്ഔട്ട് തുടങ്ങി വിവിധ കായിക, വിനോദ മത്സരങ്ങൾ ഏറെ ചിരിയും, ഒട്ടേറെ ആവേശവുമുണർത്തി. വൈകുന്നേരം കുടുംബങ്ങളുടെ ഉത്സവമേളം തീർത്തുകൊണ്ട്, കലാ, സാംസ്കാരിക, വിനോദ പരിപാടികൾ അരങ്ങേറി.
വാശിയേറിയ ലേലവും, മിന്നുന്ന സംഗീത-നൃത്ത കലാപ്രകടനങ്ങളും, ഹാസ്യപരിപാടികളും പ്രവാസലോകത്തിൽ ഒരു ചെറിയ കേരളഉത്സവം നടക്കുന്ന പ്രതീതി ഉണർത്തി. കായികപരിപാടികള്‍ക്ക് ബിജു വര്‍ക്കിയും, കലാപരിപാടികള്‍ക്ക് സഹീര്ഷാ, ബിനുകുഞ്ഞു എന്നിവരും നേതൃത്വം നല്‍കി. തുടർന്ന് മത്സരവിജയികൾക്കുള്ള സമ്മാനദാനപരിപാടി നടന്നു. രാത്രി എല്ലാവരും ഒത്തുചേർന്ന് ക്രിസ്തുമസ്-ന്യൂഇയർ കേക്ക് മുറിച്ചു വിതരണം ചെയ്തു കൊണ്ട്, രാത്രിഭക്ഷണത്തോടെ പരിപാടി അവസാനിപ്പിച്ചു.
നവയുഗം കുടുംബവേദി പ്രസിഡന്റ് ഗോപകുമാർ, സെക്രെട്ടറി സുമി ശ്രീലാൽ, വനിതാവേദി പ്രസിഡന്റ് അനീഷ കലാം, സെക്രെട്ടറി മിനി ഷാജി എന്നിവരുടെ നേതൃത്വത്തിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ വെച്ച്, നവയുഗം കേന്ദ്രനേതാക്കളായ എം.എ.വാഹിദ് കാര്യറ, ബെൻസിമോഹൻ, ഷാജി മതിലകം, സാജൻ കണിയാപുരം, മഞ്ജു മണിക്കുട്ടൻ, ഉണ്ണി പൂച്ചെടിയൽ, അരുൺ ചാത്തന്നൂർ, ശ്രീകുമാർ വെള്ളല്ലൂർ, ഷിബുകുമാർ, ജമാൽ വില്യാപ്പള്ളി, മണിക്കുട്ടൻ, ബിജു വർക്കി, നിസ്സാം കൊല്ലം, ശ്രീലാൽ, സഹീർഷാ, അബ്ദുൾ സലാം, നഹാസ്, ഷെഫീഖ് കാസിം, സനു മഠത്തിൽ, അബ്ദുൾ കലാം, കൃഷ്ണൻ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി.
മറ്റു വിവിധ പരിപാടികൾക്ക് നവയുഗം നേതാക്കളായ ദാസൻ രാഘവൻ, മീനു അരുൺ, വിനീഷ്, അനീഷ, മഞ്ജു അശോക്, ശരണ്യ ഷിബു, ആരതി, മല്ലിക ഗോപകുമാർ, ഷീബ സാജൻ, ജിൻഷാ ഹരിദാസ് എന്നിവർ നേതൃത്വം നൽകി.
Post Your Comments