ശബരിമല : പോലീസ് തങ്ങളെ നിർബന്ധപൂർവം തിരിച്ചയച്ചുവെന്ന് മനിതി സംഘം മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല ദർശനം നടത്താൻ ഇനിയുമെത്തുമെന്നും സംഘത്തിന്റെ നേതാവ് ശെൽവി വ്യക്തമാക്കി.
എന്നാൽ മനിതി സംഘം സ്വന്തം തീരുമാന പ്രകാരമാണ് മടങ്ങിയതെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. അവർ മടങ്ങി വന്നാലു സുരക്ഷയൊരുക്കുമെന്നും പോലീസ് വ്യക്തമാക്കി. പോലീസിന്റെയും മനിതി സംഘത്തിനെയും മൊഴികളിൽ വൈരുധ്യം പ്രകടമാണ്.
പോലീസ് സംരക്ഷണത്തില്‍ ആദ്യം സന്നിധാനത്തേക്ക് യാത്ര നടത്തിയ ഇവർ ഓടി കയറാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ഭക്തരുടെ പ്രതിഷേധം ശക്തമായതോടെ ഇവരെ തിരിച്ചിറക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം ഗാര്‍ഡ് റൂമില്‍ പ്രവേശിപ്പിച്ച ഇവരെ ഇപ്പോള്‍ തിരിച്ചിറക്കി. പോലീസ് വാഹനത്തിൽ നിലയ്ക്കലിലേക്ക് കൊണ്ടുപോയി. നിലയ്ക്കൽ വരെ ഇവർക്ക് പോലീസ് സുരക്ഷ ഉണ്ടാകും.
Post Your Comments