KeralaLatest NewsIndia

സംഘത്തിന്റെ തീരുമാനം സര്‍ക്കാര്‍ നടപ്പാക്കും: കടകംപള്ളി സുരേന്ദ്രന്‍

പമ്പ വരെ ഇവരെ പോലീസ് സംരക്ഷണയിൽ എത്തിച്ചതിനെ പറ്റി മന്ത്രി പ്രതികരിച്ചില്ല

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് യുവതികള്‍ എത്തുകയും പ്രതിഷേധം ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പുതിയ സാഹചര്യങ്ങള്‍ ഹൈക്കോടതിയുടെ മൂന്നംഗ നിരീക്ഷക സമിതി വിലയിരുത്തുമെന്നാണ് കരുതുന്നതെന്നും സമിതിയുടെ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്നും കടകംപള്ളി വ്യക്തമാക്കി.

എന്നാൽ പമ്പ വരെ ഇവരെ പോലീസ് സംരക്ഷണയിൽ എത്തിച്ചതിനെ പറ്റി മന്ത്രി പ്രതികരിച്ചില്ല. അതേസമയം തമിഴ്നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘടനയുടെ നേതാവ് ശെല്‍വിയടക്കമുള്ള 11 അംഗ സംഘം ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. പുലര്‍ച്ചെ മൂന്നരയോടെ പമ്ബയിലെത്തിയ സംഘത്തെ പ്രതിഷേധക്കാര്‍ തടഞ്ഞിരിക്കുകയാണ്.

നാല് മണിക്കൂറിലേറെയായി ഒരു വശത്ത് പ്രതിഷേധക്കാരും മറുവശത്ത് യുവതീസംഘവും കുത്തിയിരിക്കുകയാണ്. പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധം തുടരുകയാണ്. സർക്കാർ രേഖാമൂലം സംരക്ഷണം നൽകാമെന്ന ഉറപ്പിലാണ് തങ്ങൾ വന്നതെന്ന് മനീതി അംഗങ്ങൾ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button