Latest NewsInternational

സുനാമി ദുരന്തം : മരണം 222 ആയി

ജക്കാര്‍ത്ത: ഇൻഡോനേഷ്യൻ തീരത്ത് ആഞ്ഞടിച്ച് സുനാമിയിൽ മരിച്ചവരുടെ എണ്ണം 222 ആയി. 800 ലധികം പേർക്ക് പരിക്കേറ്റതായും നൂറിലധികം കെട്ടിടങ്ങൾ തകർന്നതായും ദേശീയ ദുരന്ത നിവരാണ അതോറിറ്റി അറിയിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരുവാൻ സാധ്യത. 28 പേരെ കാണാതായെന്നും റിപ്പോർട്ടുണ്ട്. ക്രിസമസ് ആഘോഷങ്ങൾക്കുൾപ്പെടെ ബീച്ചുകളിൽ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഈ മാസം 25 വരെ ഇന്തോനേഷ്യയിൽ ജാഗ്രതാ മുന്നറിയിപ്പ് തുടരും. 

സർക്കാർ സംവിധാനങ്ങൾ കൃത്യമായ മുന്നറിയിപ്പ് നൽകാത്തത് നാശനഷ്ടങ്ങൾ കൂട്ടാൻ കാരണമായി. എന്നാൽ ഭൂമികുലക്കം ഉൾപ്പെടെയുള്ള പ്രതിഭാസങ്ങൾ ഇല്ലാതിരുന്നതിനാലാണ് സുനാമിയെ കുറിച്ചുള്ള സൂചനകളൊന്നും കിട്ടാത്തതെന്നാണ് സർക്കാർ ഏജൻസികളിൽ നിന്നും ലഭിക്കുന്ന വിശദീകരണം. ക്രാർക്കത്തോവ അഗ്നിപർവതത്തിന് സമീപമുള്ള അനക് ക്രാക്കത്തോവ പൊട്ടിത്തെറിച്ചപ്പോൾ സമുദ്രാന്തർഭാഗത്തുണ്ടായ മാറ്റങ്ങൾ സുനാമിക്ക് കാരണമായെന്നാണ് പ്രാഥമിക നിഗമനം. 

ബാന്‍റൺ പ്രവിശ്യയിലെ തീരമേഖലകളെയാണ് സുനാമി ഏറ്റവുമധികം ബാധിച്ചത്. മൂന്ന് മീറ്റർ വരെ ഉയർന്ന തിരമാലകൾ 20 മീറ്ററോളം ഉള്ളിലേക്ക് കടന്നെത്തിയെന്നും റിപ്പോർട്ടുണ്ട്. 1984 ലുംക്രക്കതോവ അഗ്നിപര്‍വ്വതം കാരണം ഇവിടെ സുനാമി ആഞ്ഞടിച്ചിരുന്നു. 30000 അധികം ആളുകളാണ് അന്ന് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button