ജക്കാര്‍ത്ത: ഇന്തോനേഷ്യൻ തീരത്ത് ആഞ്ഞടിച്ച സുനാമിയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 168 ആയി. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. 700ൽ അധികം പേർക്ക് പരിക്കേറ്റതായും നിരവധിപ്പേരെ കാണാതായതായും ദുരരന്തനിവാരണ സേന അറിയിച്ചു.
സുന്ദാ സ്ട്രെയിറ്റ് പ്രവിശ്യയില്‍ ശനിയാഴ്ച പ്രദേശിക സമയം രാത്രി 9.30 ഓടെയാണ് സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്. കടലിനടിയില്‍ അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് സുനാമിക്ക് കാരണമായതെന്നാണ് റിപ്പോർട്ട്. ജാവയിലെ പാന്‍ഡെഗ്ലാംഗിലാണ് സുനാമി ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. 65 അടിയോളം ഉയരത്തിൽ തിരയടിച്ചു. നൂറു കണക്കിന് കെട്ടിടങ്ങള്‍ നശിച്ചതുള്‍പ്പെടെ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
Post Your Comments