ബാലസോര്‍: ബാലിസ്റ്റിക് മിസൈല്‍ അഗ്നി-4 ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചു. ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതാണ് ബാലിസ്റ്റിക് മിസൈല്‍ അഗ്നി-4. ഒഡിഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപിലെ വിക്ഷേപണത്തറയില്‍നിന്ന് ഞായറാഴ്ച രാവിലെ 8.30നായിരുന്നു വിക്ഷേപണം. അഗ്നി-4ന് 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുണ്ട്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മിസൈലാണ് അഗ്നി-4.
ഈ മാസം 11ന് ബാലിസ്റ്റിക് മിസൈല്‍ അഗ്നി- 5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ഏഴാമത്തെ തവണയാണ് ഇന്ത്യ അഗ്നി-5 പരീക്ഷിച്ചത്. 5,000 കിലോമീറ്റര്‍ ദൂരപരിധിയില്‍ ആണവായുധ ആക്രണമത്തിനു കഴിവുള്ളതാണ് അഗ്നി-5.
Post Your Comments