Latest NewsIndia

‘എനിക്ക് ഈ ജീവിതം കൊണ്ട് പോരാടാനായില്ല; പക്ഷെ, അമ്മ വിട്ടുകൊടുക്കരുത്. നീതിക്കായി പോരാടണം’ അവസാനമായി അവൾ പറഞ്ഞത് ഇതാണ്

ആഗ്ര: ‘ഞാന്‍ പോയാലും അമ്മ നീതിക്ക് വേണ്ടി പോരാടണം’; കൊലചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടി അവസാനമായി പറഞ്ഞത് ഇതാണ്. ചൊവ്വാഴ്ചയാണ് സ്കൂളില്‍ നിന്ന് മടങ്ങും വഴി സഞ്ജലി ചാണക്യ എന്ന പത്താം ക്ലാസുകാരി കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട് പേര്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. അവള്‍ക്ക് 55 ശതമാനം പൊള്ളലേറ്റിരുന്നു. ശ്വാസനാളത്തിലും പൊള്ളലേറ്റു.

നൌമീല്‍ ഗ്രാമത്തിലെ അഷര്‍ഫി ദേവി ചിദ്ദ സിങ് ഇന്‍റര്‍കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു സഞ്ജലി. ഐ.പി.എസ്സുകാരിയാകണമെന്ന് മോഹിച്ച മിടുക്കിയായ പെണ്‍കുട്ടി. അജ്ഞാതരായ രണ്ട് പേര്‍ തീ കൊളുത്തിയ പെണ്‍കുട്ടിയെ ആദ്യം എസ്.എന്‍ മെഡിക്കല്‍ കോളേജിലും പിന്നീട് ദില്ലിയിലെ സഫ്ദര്‍ജങ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയായിരുന്നു. 36 മണിക്കൂര്‍ നീണ്ട ചികിത്സ നല്‍കിയെങ്കിലും പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

സഞ്ജലിക്കെതിരെ അക്രമം നടത്തിയത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മുമ്പ് താന്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ അജ്ഞാതരായ രണ്ടുപേര്‍ ബൈക്കില്‍ പിന്തുടരുകയും അക്രമിക്കുകയും ചെയ്തിരുന്നുവെന്നും പെൺകുട്ടിയുടെ അച്ഛൻ ഹരേന്ദ്രസിങ് പറഞ്ഞിരുന്നു. അന്ന്, തന്‍റെ തലയുടെ പിറകില്‍ അടിയേല്‍ക്കുകയായിരുന്നു. കള്ളന്മാരാകുമെന്നാണ് കരുതിയിരുന്നത്. പക്ഷെ, അത് തന്‍റെ മകളുടെ കൊലപാതകത്തില്‍ എത്തി നില്‍ക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button