പമ്പ: ശബരിമല ദര്‍ശനത്തിന് തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ യുവതികൾക്കെതിരെ കേസ്. പത്തനംതിട്ട പോലീസ് സ്റ്റേഷനിലാണ് കേസ്. ആചാരങ്ങൾ പാലിക്കാതെയാണ് ഇവർ പമ്പയിലെത്തിയതെന്നാണ് കേസ്.
ദേവസ്വം പാരികർമ്മിയിൽ നിന്നും ദൈവീകമായ സാധനങ്ങൾ തട്ടിപ്പറിച്ചു സ്വയം ഇവർ കെട്ട് നിരക്കുകയായിരുന്നു എന്നും പരാതിയിലുണ്ട്. കൂടാതെ ഭക്തരാണെന്ന കാര്യം തട്ടിപ്പാണെന്നും തെളിവുകൾ നിരത്തി പരാതിയിൽ പറയുന്നു.
അതെ സമയം യുവതികളെ അനുനയിപ്പിച്ച് തിരിച്ചയക്കാനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടു. അയ്യപ്പ ദര്‍ശനം നടത്തിയെ തിരിച്ചുപോകുകയുള്ളു എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ മനിതി സംഘം. എങ്ങനെയും സന്നിധാനത്ത് എത്തിക്കണമെന്ന് മനിതി പ്രവര്‍ത്തകര്‍ പോലീസിനോട് ആവശ്യപ്പെട്ടു.
Post Your Comments