കൊല്ലം : കുട്ടികളുമായി വീട്ടിലെത്തി ഭിക്ഷ ചോദിച്ച ശേഷം 44 പവനും 70,000 രൂപയും കവർന്ന നാടോടി സ്ത്രീകൾ പിടിയിൽ. സേലം സ്വദേശികളായ കൃഷ്ണമ്മ (30), ബാലാമണി (28), മസാനി (30), രാധ (23) ജ്യോതി(35) എന്നിവരെയാണ് പിങ്ക് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ആറ്റിങ്ങലുള്ള വീട്ടിൽനിന്നാണ് ഇവർ സ്വർണവും പണവും മോഷ്ടിച്ചത്.
കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. രാവിലെ ആറ്റിങ്ങൽ കോളജിന് സമീപം കോളജ് ഓഫ് സയൻസ് ട്യൂഷൻസെന്ററിന് എതിർ വശത്തുള്ള രുഗ്മിണിയിൽ എം.എസ്.രാധാകൃഷ്ണൻനായരുടെ വീട്ടിൽനിന്നു പണവും സ്വർണവും അപഹരിച്ചശേഷം കൊല്ലത്ത് എത്തി ട്രെയിൻ മാർഗം സ്വദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണു സംഘം പിടിയിലായത്.
മോഷണം ശേഷം ഇവർ വസ്ത്രം മാറിയ ഇവർ ആറ്റിങ്ങലിൽനിന്നു ബസിൽ കയറി കല്ലുവാതുക്കലിൽ എത്തിയശേഷം അവിടെനിന്നും റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു. കൈക്കുഞ്ഞുങ്ങളുമായി വീട്ടിൽ എത്തി ഭിക്ഷ ചോദിക്കുകയും പണം എടുക്കാനായി വീട്ടുകാർ അകത്തേക്കു പോയ തക്കം നോക്കി മോഷണം നടത്തുകയുമായിരുന്നു. വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടു. വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് പ്രതികളെ പിടികൂടുകയായിരുന്നു.
Post Your Comments