കാസര്‍ഗോഡ്: അണക്കെട്ടില്‍ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ പതിനെട്ടുകാരന് മുങ്ങി മരിച്ചു. വീടിന് സമീപത്ത് ചാക്കുകൊണ്ട് നിര്‍മ്മിച്ച അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ ശ്രാവണാണ് മരിച്ചത്. കാസര്‍ഗോഡ് ബെളിഞ്ച ശാന്തിമൂലയിലാണ് സംഭവം. ചന്ദ്രശേഖര റായ്- ശാരദ ദമ്പതികളുടെ മകനാണ് ശ്രാവണ്‍ രാവിലെ കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു ശ്രാവണ്‍. നീന്തല്‍ വശമില്ലാതിരുന്നു. കുട്ടി മുങ്ങിത്താഴുന്നത് കണ്ട് കൂട്ടുകാര്‍ നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Post Your Comments