പത്തനംതിട്ട: യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് സിബി സാം തോട്ടത്തില്‍ രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നു. പത്രസമ്മേളനത്തിലൂടെയാണ് സിബി രാജി പ്രഖ്യാപനം അറിയിച്ചത്. ഇനി സിപിഎമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് സിബി സാം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ബിജെപി സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ വിജയം നേടുന്നതിനായി മതാടിസ്ഥാനത്തില്‍ രഹസ്യ സര്‍വേ തുടങ്ങിയതായി സിബി ആരോപിച്ചു.
ബിജെപി നേതാക്കള്‍ക്ക് വേണ്ടി സംസ്ഥാനത്തെ ക്രൈസ്തവ മേലധ്യക്ഷന്മാര് വാതിലുകള്‍ തുറന്നിടുമ്പോള്‍ ഉത്തരേന്ത്യയില്‍ സഭകളും വൈദികരും അനുഭവുക്കുന്ന പീഡനങ്ങള്‍ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments